- ആഴത്തിലുള്ള രാഷ്ട്രീയബോധ്യവും വികസന കാഴ്ചപ്പാടുകളുമുള്ള യുവതലമുറയുടെ വലിയ പങ്കാളിത്തമാണ് പ്രാദേശിക ഭരണസംവിധാനങ്ങളില്‍ ഉണ്ടായത്. രാഷ്ട്രീയത്തിലെ തലമുറ മാറ്റം മാത്രമല്ല, പുതിയ കാലത്തെ പെണ്‍കുട്ടികളുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ഇടപെടലുകളുടെ സാധ്യതകള്‍ കൂടിയാണ് വരാന്‍ പോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ വികസന സ്വപ്‌നങ്ങളും രാഷ്ട്രീയവും പറയുന്നു.
രാഷ്ട്രീയത്തില്‍ പ്രായക്കുറവോ കൂടുതലോ അല്ല, നമ്മുടെ പ്രവര്‍ത്തനങ്ങളാണ് സാധ്യതകളെ നിശ്ചയിക്കുന്നത്.
