വിയോജിപ്പുകള്‍ ആത്മപരിശോധനയുടെ തുടക്കമോ: നൂറ്റാണ്ട് പിന്നിടുന്ന ഇടതുപക്ഷത്തിന്റെ ഭാവി?


2026 നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷം നേരിട്ട ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നായി മാറിയേക്കാം.

ന്ത്യയില്‍ പാര്‍ട്ടി രൂപീകരിച്ച് ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉയര്‍ന്നുവന്നത്. എന്നിരുന്നാലും, 1957-ല്‍ ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന രാജ്യത്തെ ആദ്യത്തെ കമ്യൂണിസ്റ്റുകാരായും ലോകത്തിലെ തന്നെ ആദ്യകാല കമ്യൂണിസ്റ്റുകാരായും മാറി മലയാളി സഖാക്കള്‍ ചരിത്രം സൃഷ്ടിച്ചു.