ചില കവികളെ
കവിതകളില്‍ കാണില്ല.
തിരഞ്ഞിട്ടും കാണാത്ത
വരികളില്‍ മണക്കും!
ചിലരാകട്ടെ നിഘണ്ടുവില്‍ തിരയും.
ചിലര്‍ കത്തിപ്പടര്‍ന്ന
ചൂടില്‍ കിടന്നു വേവും!
ചിലര്‍ കാറ്റിലോടുന്ന
കരിയിലകളില്‍
മുഖമൊളിപ്പിക്കും!
ജയിച്ചവരോ തോറ്റവരോ
എന്ന് മാര്‍ക്ക് ലിസ്റ്റില്‍
പേര് തിരയും!
