'കാത്തു നില്‍ക്കുക,
'ബാബുസ്സലാമി'ലൂടാണ്
കേറേണ്ടതാദ്യമായെത്തുമ്പോള്‍,
പാത്തു വെച്ച 'മനാസിക്കി'ല്‍ നിന്നുള്ള
പ്രാര്‍ഥനാമന്ത്രമോര്‍ത്തു നീ ചൊല്ലുക...'
വേര്‍പ്പ് ചിന്തും മുഖവും കരങ്ങളും
വീര്‍പ്പടക്കിത്തുടച്ചു ഞാന്‍ സമ്മതം
ആര്‍ത്തിയോടെ
കഅ്ബയെ കാണുവാന്‍
കാലെടുത്തു വെക്കുന്നിതാ മസ്ജിദില്‍
കാലമേ, നീ തരിച്ചു നില്‍ക്കുന്നുവോ..?