മാഞ്ഞുപോകുന്ന തെരുവില്‍ നടക്കാനിറങ്ങുന്നവര്‍

അനസ് ബാവ

ആള്‍ക്കൂട്ടത്തില്‍ ഒഴുകിയൊഴുകി
ഒരാള്‍ റാമല്ലാ തെരുവിലൂടെ
നടന്നുപോകുന്നു.

നിലാവ് കായുന്ന പൂച്ചകള്‍
വെയിലാറിയ പരവതാനികള്‍
പൊട്ടിയ മൊറോക്കന്‍ കളര്‍ കണ്ണാടികള്‍
മുഖം മറച്ച പെണ്ണുങ്ങള്‍
മുടി പാറിപ്പറപ്പിച്ച കുട്ടികള്‍.