അനശ്വരം


ഉപ്പ് നീറ്റുന്ന മുറിവിലും
വീര്‍പ്പിന്നൊടുവിലെ
തുള്ളിയിലും
വീര്യം ചോരാതെ
നീ എന്ന വീഞ്ഞില്‍
പ്രാണനെ
പുതുക്കുന്നവള്‍ക്ക്
നീ തന്നെയാണ്
സന്തോഷവും
സാന്നിധ്യവും
സമ്മാനവും.

ആത്മപരതയില്‍
അഗാധസഞ്ചാരത്തില്‍
അനശ്വരാനുഭൂതിയായ്
വിടരുന്നു നീ.
നിമിഷങ്ങളെല്ലാം
പ്രണയസമ്പൂര്‍ണം.