ഒലീവില കൊക്കിലൊതുക്കി
പറക്കുന്ന പ്രാവിനെ
സര്‍വരും കണ്ടു,
ആനന്ദാശ്രു പൊഴിച്ചു,
കരഘോഷം മുഴക്കി.
പരുന്തിന്‍ നഖക്ഷതങ്ങളേറ്റ കഴുത്തും
കത്തിയുരുകുന്ന നെഞ്ചുമായി
പ്രാണവേദനയോടെ
പറക്കുന്ന പ്രാവിന്റെ
നൊമ്പരങ്ങള്‍
ആരു കേള്‍ക്കാന്‍!

ഒലീവില കൊക്കിലൊതുക്കി
പറക്കുന്ന പ്രാവിനെ
സര്‍വരും കണ്ടു,
ആനന്ദാശ്രു പൊഴിച്ചു,
കരഘോഷം മുഴക്കി.
പരുന്തിന്‍ നഖക്ഷതങ്ങളേറ്റ കഴുത്തും
കത്തിയുരുകുന്ന നെഞ്ചുമായി
പ്രാണവേദനയോടെ
പറക്കുന്ന പ്രാവിന്റെ
നൊമ്പരങ്ങള്‍
ആരു കേള്‍ക്കാന്‍!