വീണ്ടെടുപ്പ്


വിണ്ടുകീറിയ മരുഭൂമിയില്‍
മോഹങ്ങള്‍ നടക്കാനിറങ്ങി.
ചുട്ടുപൊള്ളുന്ന വേദനകള്‍
കാലിനടിയില്‍ ഞെരിഞ്ഞമര്‍ന്നു.

സ്വപ്നങ്ങളുടെ ആകാശത്ത്
മേഘങ്ങള്‍ തമ്പടിച്ചു.
പ്രത്യാശയുടെ തുള്ളികള്‍
തണുപ്പായി പെയ്തിറങ്ങി.