തുടക്കവുമൊടുക്കവും
പരസ്പരം കൂട്ടാവാന്‍ മടിച്ച
നനുത്തൊരു
പ്രഭാതത്തിന്റെ അറ്റത്തു നിന്നും
ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍
ഡിസംബറിന്റെ മഞ്ഞുപാളിയും മാറ്റി
നേര്‍ത്തൊരു
തണുപ്പായ്പ്പിന്നെ വെയിലിലലിഞ്ഞു.
നിറയെ ഒരുക്കൂട്ടി വെച്ചിട്ടൊടുവില്‍
മേഘത്തൂണിന്റെ
കെട്ടഴിഞ്ഞപ്പോള്‍
മഴത്തുള്ളികളായ് ഊര്‍ന്നിറങ്ങി.
ഉറവ വറ്റാത്തൊരു മൗനത്തിന്റെ
അരികു ചാരി നടന്നകലുമ്പോളവ
നിരാശയില്‍ കുതിര്‍ന്നിരുന്നെങ്കിലും
നെടുവീര്‍പ്പുകള്‍ക്കന്നേരവും
ജീവശ്വാസമുണ്ടായിരുന്നു.