ഒക്കെയും കുടഞ്ഞിട്ടു വന്നിരിക്കയാണിതാ
മക്കയില്‍ മിനായുടെ നിറഞ്ഞ താഴ്‌വാരത്തില്‍.
ഇവിടം തീര്‍ഥാടക ലക്ഷങ്ങള്‍ പുലരുന്നു
വെറുമീ കൂടാരത്തിന്‍ മേല്‍വിലാസത്തില്‍ മാത്രം.

നിരയായ് കാണും കൊച്ചുകൂരകള്‍
ലോകത്തിന്റെ ചെറുമാതൃക തീര്‍ക്കും
ഭാഗങ്ങള്‍ എന്നേയുള്ളൂ.