മായക്കണ്ണാടി


ഒരു മായക്കണ്ണാടി
വേണമെന്നിക്ക്,
ചിരി മാത്രം കാട്ടുന്നൊരദ്ഭുതക്കാഴ്ച
കാണുവാന്‍.

കണ്‍തടത്തില്‍ പടരും
നിഴല്‍പ്പാടുകള്‍ മായ്ച്ച്,
കണ്ണീരു പെയ്യാത്ത
വാനമായ് മാറ്റുവാന്‍.