വറുതിയുടെ
ഓര്‍മതാളുകളില്‍
കടലായി ഒരു മഴക്കാലം
തുള്ളിക്കൊരു കുടം
പേമാരിയും
നെഞ്ചുകളില്‍
ആധിയുടെ
തീയാഴിയും.
ഇരുണ്ടു തൂങ്ങിയ
കര്‍ക്കിടകം.
രൗദ്രയായ
ചാലിയാര്‍.
മഴക്കാലം,
ഇരച്ചുപൊന്തുന്ന
ഓര്‍മകളുടെ
പ്രളയകാലം.
കാലത്തിന്റെ
പെരുങ്കണ്ണീര്‍
ആര്‍ത്തലച്ച
മഴയായ്
പെയ്യുമ്പോള്‍
ആര്‍ത്തുല്ലസിക്കുന്ന
ബാല്യങ്ങള്‍.
പച്ചവിരിച്ച
പാടശേഖരങ്ങളില്‍
നേര്‍ത്ത വര പോലെ
നീണ്ടു നിവര്‍ന്നു
വരമ്പുകള്‍.
പുല്‍ച്ചാടികള്‍,
തവളകള്‍,
ഞണ്ടുകള്‍.
വഴി തെറ്റി വന്ന
പരല്‍ മീനുകളും.
വറുതിയുടെ
കൊട്ടകങ്ങളില്‍
വ്യാധികളുടെ
ഘോഷയാത്ര.
വിശപ്പുന്തിയ
വയറുകളില്‍
ശോഷിച്ച
കൈവിരലുകളുടെ
ധ്രുതതാളം.
പ്രതീക്ഷയാല്‍
തിളങ്ങുന്ന
കണ്ണുകളില്‍
അകമ്പടിയായി
ഭയത്തിന്റെ
കാര്‍മേഘങ്ങള്‍.
ഓര്‍മകളുടെ ഓളപ്പരപ്പില്‍
ബാല്യത്തിലെ കര്‍ക്കിടകം
കണ്ണുകളില്‍ പെയ്യുന്നു.
