ഉറക്കമില്ലാത്ത താരാട്ടുകള്‍

റബീഹ ഷബീര്‍

എന്റെ മുറിയുടെ
ഒരിക്കലും തുറക്കാത്ത
ജനാലയില്‍,
അതിലുറപ്പിച്ച കമ്പിയില്‍
അവളുടെ തൊട്ടില്‍,
ഉറക്കമില്ലാത്ത
എന്റെ താരാട്ടുകള്‍.

ജനാലച്ചില്ലില്‍
മുട്ടിവിളിക്കുന്നു മേഘങ്ങള്‍,
നക്ഷത്രങ്ങള്‍, മരച്ചില്ലകള്‍.