അസ്‌റ് പഴുത്ത നേരത്ത്
കളിക്കാനിറങ്ങിയ കുഞ്ഞ്
ജലാശയത്തിലേക്കുറ്റുനോക്കുന്നു
മഗ്‌രിബിലേക്കിനിയും
ഒരു ജന്മത്തിന്റെ
ദൂരമുണ്ടെന്ന തോന്നലില്‍,
വിശപ്പ് മായ്ച്ചുകളയാനായ്
ജലപ്രതലത്തില്‍ തൊടുന്നു.
അഗാധമായ തണുപ്പ്,
കാലത്തിന്റെ പടവുകള്‍,
സമയസീമകളുടെ അലകള്‍ വകഞ്ഞ്,
അവന്‍ ആഴത്തിലേക്കിറങ്ങുന്നു...