പാതി കത്തിയെരിഞ്ഞൊരു തിരി പോലെ
പാതയിലൊറ്റയ്ക്കകലുന്നു വയോധികന്‍.
വിറയാര്‍ന്ന കാല്‍വിരല്‍ത്തുമ്പുകളാല്‍
ഭൂമിയെ ചുംബിച്ചവന്‍ നീങ്ങുന്നു.
തുരുമ്പിച്ചൊരോര്‍മ തന്‍ ജാലകത്തിലൂടെ
തിരയുന്നുവോ അയാള്‍ തന്‍ യൗവനത്തെ?
ചുളി വീണ നെറ്റിത്തടങ്ങളിലുണ്ടത്രേ
ചടുലമാം ചോരത്തിളപ്പിന്റെ കഥകള്‍.
