കുടിയേറിപ്പോയതിനു ശേഷം
എത്ര തിരിച്ചിറങ്ങിയാലും തിരികെ
വിളിക്കുന്നു മണല്‍പ്പരപ്പ്.
വിടപറഞ്ഞ നാടിന്റെ മണ്ണുമണം
നെഞ്ചോടടുക്കി എന്നും
തിരക്കിന്റെ ഉഷ്ണത്തിലേക്ക്
ചുരുങ്ങുന്നു ഹൃദയം.
കളിചിരിയും കുശലങ്ങളും
മഴയും വെയിലും രുചിയും
എല്ലാമെല്ലാം ഹൃദയത്തിന്റെ
കോണില്‍ ഒളിപ്പിച്ച്
പച്ചപ്പുള്ള തുരുത്തിലേക്ക്
ഊളിയിടാന്‍
വെമ്പിപ്പോകുന്നു മനസ്സ്.
