അതിര്‍ത്തിയിലെ അമ്പിളി


അവിടെ
മൈലാഞ്ചി അരച്ചുവെച്ചിട്ടുണ്ട്
കബാബിന് ആട്ടിറച്ചി
വേവിച്ചുവെച്ചിട്ടുണ്ട്
സല്‍വാര്‍ മടക്കിവെച്ചിട്ടുണ്ട്
അമ്പിളി തെളിഞ്ഞാല്‍പ്പിന്നെ
പത്താം നാള്‍
തക്ബീര്‍ വിളിക്കണം.

ഇവിടെ
വീടിന്റെ മുറ്റത്തെ
പുല്ലു കളഞ്ഞ് കല്ലു വിരിക്കാന്‍
പണം കടമാക്കി വാങ്ങിവെച്ചിട്ടുണ്ട്.
മാസം കണ്ടാല്‍പ്പിന്നെ
പത്താം നാള്‍
മാടിനെയറുക്കണം.