വീണ്ടും നിറങ്ങള്‍


കാലമവളെ ഇരുത്തിയുടുപ്പിച്ച
നിറമില്ലാത്ത മുഷിഞ്ഞ സാരി,
സഹതാപം ഉതിര്‍ന്നുവീണ
ആഴക്കിണറ്റിലെ ഇരുട്ട്.

നേര്‍ത്തുനേര്‍ത്ത് ദൂരേക്ക് മാഞ്ഞ
ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ക്കൊടുവില്‍
അവിടവിടെ നരച്ച
പനങ്കുല മുടിയഴിച്ചവള്‍
നെറ്റിയില്‍
വലിയ പൊട്ട് കുത്തുന്നു.