സൗഹൃദങ്ങളിലെ സംഗീതം


അയാളുടെ മനസ്സില്‍ അപ്പോള്‍ വൈക്കോല്‍ക്കൂനയ്ക്കടിയില്‍ ഒരു തീപ്പൊരി നീറുന്നതുപോലെയിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കുള്ള ഇടവേളയ്ക്ക് സ്‌കൂള്‍ മുറ്റത്ത് കുട്ടികള്‍ മേഞ്ഞുനടക്കുന്ന സമയത്താണ് അയാള്‍ വീണ്ടും വന്നത്. ബെല്ലടിച്ച് കുട്ടികളെല്ലാം ക്ലാസിലേക്ക് കയറി, ബഹളം നിലച്ച് വരാന്ത ശൂന്യമാകുന്നതും കാത്ത് അയാള്‍ ചുവരില്‍ ചാരി പുറത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു.


റഷീദ് പരപ്പനങ്ങാടി കഥാകൃത്തും നോവലിസ്റ്റും റിട്ട. അധ്യാപകനുമാണ്. 16 ബാലസാഹിത്യ കൃതികളടക്കം 25 പുസ്തകങ്ങള്‍ രചിച്ചു. ആകാശവാണിയില്‍ അമ്പതോളം ചെറുകഥകളും പത്ത് നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അബുദാബി പ്രതിഭ അവാര്‍ഡ്, സംസ്ഥാന അധ്യാപക കലാസാഹിത്യവേദി അവാര്‍ഡ്, ഭീമ ബാലസാഹിത്യ പുരസ്‌കാരം, ആശ്രയ ബാലസാഹിത്യ അവാര്‍ഡ്, ഗ്രീന്‍ ബുക്സ് പ്രഥമ സി ജി ശാന്തകുമാര്‍ അവാര്‍ഡ്, മഹാകവി വി സി ബാലകൃഷ്ണ പണിക്കര്‍ അവാര്‍ഡ് തുടങ്ങിയവ നേടി.