ഇന്റര്‍വ്യൂ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തന്നെ മനസ്സു കൊണ്ട് നിയമനം കിട്ടില്ലെന്നുറപ്പിച്ചു. അടുത്തതിന് നോക്കാമെന്നും.
ലോഡ്ജില്‍ മൂന്നു പേരും ചേര്‍ന്നാണ് ഭക്ഷണം പാകം ചെയ്യുക. ആദ്യമൊക്കെ ഓരോരുത്തരും സ്വന്തമായി അവരവര്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്യലായിരുന്നു. പിന്നീടാണ് കൂട്ടായി പാകം ചെയ്ത് ഭക്ഷണം പങ്കുവെക്കാമെന്ന് തീരുമാനിച്ചത്.
