വിദ്വേഷ രാഷ്ട്രീയത്തെ അകറ്റിനിര്‍ത്താന്‍ വോട്ട് വിനിയോഗിക്കുക: കെ എന്‍ എം മര്‍കസുദ്ദഅ്‌വ

വെബ് ഡെസ്ക്

കോഴിക്കോട്: കേരളത്തിന്റെ മതേതര പൈതൃകവും സാമുദായിക സഹവര്‍ത്തിത്വവും തകര്‍ത്തെറിഞ്ഞ് വെറുപ്പു പടര്‍ത്തുന്ന വിദ്വേഷ രാഷ്ട്രീയക്കാര്‍ക്ക് കേരളത്തില്‍ അവസരം കൊടുക്കാതിരിക്കാന്‍ ശ്രദ്ധാപൂര്‍വം വോട്ട് വിനിയോഗിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് മദ്യ ലഭ്യതയും ലഹരി വ്യാപനവും കുറച്ച് കൊണ്ടുവരാന്‍ തയ്യാറുള്ളവരെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി, എഞ്ചിനീയര്‍ അബ്ദുല്‍ ജബ്ബാര്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, ഫൈസല്‍ നന്മണ്ട, കെ പി മുഹമ്മദ് വയനാട്, എം ടി മനാഫ്, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുസ്സലാം പുത്തൂര്‍, അലി മദനി മൊറയൂര്‍, ബി പി എ ഗഫൂര്‍, ഡോ. ഇസ്മായില്‍ കരിയാട്, കെ എ സുബൈര്‍, കെ എല്‍ പി ഹാരിസ്, സി അബ്ദുല്ലത്തീഫ്, ഡോ. ഫുക്കാര്‍ അലി, എ ടി ഹസന്‍ മദനി, കെ എം കുഞ്ഞമ്മദ് മദനി, മമ്മു കോട്ടക്കല്‍,

എം കെ മൂസ, ഡോ. എ പി നൗഷാദ്, പി പി ഖാലിദ്, സലീം കരുനാഗപ്പള്ളി, എം കെ ശാക്കിര്‍, ഇ ഐ സിറാജ് മദനി, എഞ്ചി. സൈതലവി, ഡോ. അനസ് കടലുണ്ടി, പി ടി അബ്ദുല്‍മജീദ് സുല്ലമി, ഡോ. ജാബിര്‍ അമാനി, സുഹൈല്‍ സാബിര്‍, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫഹീം പുളിക്കല്‍, സി ടി ആയിഷ, മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്