- ഐ എസ് എം 'കേശതട്ടിപ്പ് ജനകീയ വിചാരണ' സംഘടിപ്പിച്ചു
കോഴിക്കോട്: വ്യാജകേശം വളര്‍ന്നുവെന്ന പ്രചാരണം ആത്മീയവാണിഭത്തിനുള്ള കളമൊരുക്കലാണെന്ന് ഐ എസ് എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച 'കേശതട്ടിപ്പ് ജനകീയ വിചാരണ' സംഗമം അഭിപ്രായപ്പെട്ടു. പ്രവാചകന്റേതെന്ന് അവകാശപ്പെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളീയ സമൂഹത്തിന് മുന്നില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ അവതരിപ്പിച്ച പ്രവാചക കേശത്തിന്റെ പേരില്‍ അത് വളരുന്നുവെന്നവകാശപ്പെട്ടു ഈയിടെ രംഗത്തുവന്നത് പുതിയ തട്ടിപ്പിനുള്ള ശ്രമമാണ്.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു. പ്രവാചകന്റേതായി വിശ്വാസികള്‍ക്കായി അവശേഷിപ്പിച്ചു പോയത് പ്രവാചകന്റെ ചര്യകളാണെന്നും അല്ലാതെ തിരുശേഷിപ്പുകള്‍ അല്ലെന്നും വിശ്വാസികള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ കേശമെന്ന് പറഞ്ഞു രംഗത്തുവരുന്നതും വളര്‍ന്നെന്ന് പറയുന്നതും ആത്മീയ തട്ടിപ്പുകള്‍ക്കുള്ള മണ്ണൊരുക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. കെ ടി അന്‍വര്‍ സാദത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ. അബ്ദുന്നസ്വീര്‍ അല്‍ മലൈബാരി, ഇബ്‌റാഹീം ബുസ്താനി, ഹാസില്‍ മുട്ടില്‍, എം ടി അബ്ദുല്‍ഗഫൂര്‍, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, നവാസ് അന്‍വാരി പ്രസംഗിച്ചു.
