- 'അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം' പ്രചാരണ പരിപാടികളുടെ തുടര്‍ച്ചയായി നടന്നുവരുന്ന നല്ല കേരളം പദ്ധതിയുടെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംസ്ഥാന സംഗമം സമാപിച്ചു.
കൊച്ചി: ലഹരി ഉപയോഗം വ്യാപകമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അതില്‍ നിന്ന് യുവതലമുറയെ മുക്തരാക്കാനുള്ള സത്വര നടപടികളാണ് കൈക്കൊള്ളേണ്ടതെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എംപി. ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംസ്ഥാന സംഗമം ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.