- ലിബറല്‍ വാദങ്ങളെ ചെറുക്കാന്‍ വിദ്യാര്‍ഥിനികള്‍ സന്നദ്ധരാകണം
പാലക്കാട്: പല രൂപങ്ങളിലായി കലാലയങ്ങളെ കീഴടക്കുന്ന ലിബറല്‍ ചിന്താഗതികളും അവ സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയും ചെറുക്കാന്‍ വിദ്യാര്‍ഥിനികള്‍ സജ്ജരാകണമെന്ന് ഐ ജി എം സംസ്ഥാന കൗണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു.
കുടുംബമെന്ന സങ്കല്പത്തെ മോശമായ രൂപത്തില്‍ ചിത്രീകരിക്കുന്ന പ്രവണതയും ബദലായി അവതരിപ്പിക്കുന്ന സംവിധാനങ്ങളും സാമൂഹികമായ കെട്ടുറപ്പിനെ തകര്‍ക്കുന്നതാണെന്ന് തിരിച്ചറിയാന്‍ വിദ്യാര്‍ഥിനികള്‍ക്ക് സാധിക്കണമെന്നും മീറ്റ് ആഹ്വാനം ചെയ്തു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ പാലക്കാട് ജില്ല സെക്രട്ടറി യൂസഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അസ്‌ന പുളിക്കല്‍, ജിദ മനാല്‍, ഫാത്തിമ ഹിബ, ആയിഷ ഹുദ, റഷീദ് മാസ്റ്റര്‍, ഹഫീസുല്ല, ആയിഷ പാലക്കാട്, ഡോ. അന്‍വര്‍ സാദത്ത്, ഫഹീം പുളിക്കല്‍, റിയാസ് സുല്ലമി, നിഷ്ദ രണ്ടത്താണി സംസാരിച്ചു.