പ്രവാസി ക്ഷേമ കോര്‍പറേഷന്‍ രൂപീകരിക്കണം

വെബ് ഡെസ്ക്

  • കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലകളുടെ വളര്‍ച്ചക്ക് നിര്‍ണായക പങ്കുവഹിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്നും ഗള്‍ഫ് ഇസ്‌ലാഹി സംഗമം

പുളിക്കല്‍: പ്രവാസി മലയാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യം വെച്ച് പ്രവാസി ക്ഷേമ കോര്‍പറേഷന്‍ രൂപീകരിക്കണമെന്നും ഇതിന് ബജറ്റില്‍ തുക വകയിരുത്തണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി സംഘടിപ്പിച്ച ഗള്‍ഫ് ഇസ്‌ലാഹി സംഗമം ആവശ്യപ്പെട്ടു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും ആരോഗ്യ ക്ഷേമത്തിനും പുനരധിവാസത്തിനും സഹായകമായ പദ്ധതി വേണം. കേരളത്തിന്റെ സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ വളര്‍ച്ചക്ക് നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികള്‍ക്ക് അര്‍ഹമായ പരിഗണന നല്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

അവധിക്കാലത്ത് നാട്ടില്‍ വരുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം വേണമെന്നും സംഗമം ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി സംഗമം ഉദ്ഘാടനം ചെയ്തു. അസൈനാര്‍ അന്‍സാരി അധ്യക്ഷത വഹിച്ചു.

എം അഹ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, എം ടി മനാഫ്, സയ്യിദ് മുഹമ്മദ് മുസ്തഫ, അലി ചാലിക്കര, നൗഫല്‍ മരുത, അബ്ദുറഹീം ഫാറൂഖി എറണാകുളം, കെ എന്‍ സുലൈമാന്‍ മദനി, ബഷീര്‍ മാമാങ്കര, അബ്ദുല്‍കരീം സുല്ലമി എടവണ്ണ, സി ടി ആയിശ ടീച്ചര്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ജസിന്‍ നജീബ് കണ്ണൂര്‍, അസ്‌ന പുളിക്കല്‍, ഡോ. കെ അഹമ്മദ് കുട്ടി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി പ്രസംഗിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്