- ലഹരി കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ തടയുന്നതുള്‍പ്പെടെ കര്‍ശന ശിക്ഷ ഉറപ്പുവരുത്തണമെന്നും എം ജി എം.
കോഴിക്കോട്: കുടുംബങ്ങളില്‍ ലഹരി വിപത്ത് അതിവേഗം പടരുന്ന സാഹചര്യത്തില്‍ അയല്‍ക്കൂട്ടങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൗണ്‍സലിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് എം ജി എം സംസ്ഥാന സമിതി.
പുതുതലമുറക്ക് ലഹരിയുടെ ആഘാതങ്ങളും ദൂഷ്യവശങ്ങളും ബോധ്യപ്പെടുത്താന്‍ വിവിധ കൂട്ടായ്മകള്‍ വഴി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഭരണകൂടം മുന്നോട്ട് വരണമെന്ന് കോഴിക്കോട്ട് എം ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയും ലഹരി പ്രതിരോധ സദസ്സും ആവശ്യപ്പെട്ടു.
ലഹരി കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ തടയുന്നതുള്‍പ്പെടെ കര്‍ശന ശിക്ഷ ഉറപ്പുവരുത്തണം. ലഹരിയുടെ വിപത്തില്‍ നിന്നു മോചിതരാവാന്‍ മികച്ച സൗഹൃദങ്ങള്‍ സ്ഥാപിക്കണമെന്നും കൂട്ടുകാരോടും വീട്ടുകാരോടും മനസ്സ് തുറന്ന് സംസാരിക്കണമെന്നും പുതുതലമുറയെ പഠിപ്പിക്കണം.
ഐ എസ് എം സംസ്ഥാന സമിതിയുടെ 'നല്ല കേരളം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിരോധ സദസ്സ് കിഡ്സന്‍ കോര്‍ണറില്‍ എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്തു.
ജന.സെക്രട്ടറി സി ടി ആയിശ, എം എസ് എം ജന.സെക്രട്ടറി ഫഹീം പുളിക്കല്‍, ഐ ജി എം ജന.സെക്രട്ടറി അസ്ന നാസര്‍, എം ജി എം ട്രഷറര്‍ റുക്സാന വാഴക്കാട്, ഐ എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് റിഹാസ് പുലാമന്തോള്‍ പ്രസംഗിച്ചു.