സാമൂഹിക നവോത്ഥാനത്തിന് മിമ്പറുകള്‍ ഉപയോഗപ്പെടുത്തണം

വെബ് ഡെസ്ക്

  • നിര്‍ദേശം മുന്നോട്ടുവച്ചത് കെ എന്‍ എം മര്‍കസുദ്ദഅ്‌വക്കു കീഴിലുള്ള ഖതീബ് കൗണ്‍സില്‍ കേരള ശില്‍പശാല.

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ നവോത്ഥാനത്തിന് പള്ളി മിമ്പറുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വക്കു കീഴിലുള്ള ഖതീബ് കൗണ്‍സില്‍ കേരള സംഘടിപ്പിച്ച ശില്‍പശാല അഭിപ്രായപ്പെട്ടു.

അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരില്‍ വിശ്വാസികളെ ബോധവത്കരിക്കുന്നതില്‍ ഖുതുബകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. വിശ്വാസികള്‍ക്ക് അവരുടെ ഭാഷയില്‍ ധാര്‍മികവിജ്ഞാനം നല്‍കാന്‍ വെള്ളിയാഴ്ച ഖുതുബകള്‍ കൊണ്ട് സാധ്യമാവണം.

കാലിക വിഷയങ്ങളില്‍ വിശ്വാസികളെ പ്രബുദ്ധമാക്കാനുള്ള സുവര്‍ണാവസരമാണ് ഓരോ വെള്ളിയാഴ്ചയും ലഭ്യമാകുന്ന തെന്നിരിക്കെ ഖുതുബ കേവല പാരായണമാവാതിരിക്കാന്‍ പണ്ഡിതന്മാരും മഹല്ല് നേതൃത്വങ്ങളും തയ്യാറാവണമെന്ന് ശില്‍പശാല അഭിപ്രായപ്പെട്ടു.

കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കുഞ്ഞിക്കോയ ഒളവണ്ണ അധ്യക്ഷത വഹിച്ചു. കെ എം കുഞ്ഞമ്മദ് മദനി, അബ്ദുസ്സലാം പുത്തൂര്‍, ഇര്‍ഷാദ് മാത്തോട്ടം, എം കെ പോക്കര്‍ സുല്ലമി, അഫ്താഷ് ചാലിയം, ഡോ. മുസ്തഫ കൊച്ചിന്‍, അസൈന്‍ സ്വലാഹി, ഡോ. അബൂബക്കര്‍ ഫാറൂഖി, സുല്‍ഫീക്കറലി സുല്ലമി പ്രസംഗിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്