- എം ജി എം സ്വാതന്ത്ര്യദിന സ്മൃതി സദസ്സ് സംഘടിപ്പിച്ചു
കോഴിക്കോട്: ദേശീയ സ്വാതന്ത്ര്യ നായകര്‍ ജീവത്യാഗം ചെയ്ത് നേടിത്തന്ന സ്വാതന്ത്ര്യത്തിന് വിലങ്ങ് വെക്കുന്നവരെ സ്ത്രീ സമൂഹം ചെറുത്തു തോല്‍പിക്കുമെന്ന് എം ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സ്മൃതി സദസ്സ്. വൈദേശിക ശക്തികളില്‍ നിന്നു പോരാടി നേടിയെടുത്ത സ്വതന്ത്ര ഇന്ത്യയെ ജനാധിപത്യ മതേതര രാഷ്ട്രമായാണ് രാഷ്ട്ര ശില്പികള്‍ വിഭാവനം ചെയ്തത്.
രാജ്യത്ത് വിവിധ ജാതിമത ഭാഷാ വിഭാഗങ്ങള്‍ ഐക്യത്തിലും സഹവര്‍ത്തിത്വത്തിലും ഒരുമിച്ചു കഴിയുന്ന ഇന്ത്യയെ വര്‍ഗീയമായി വിഭജിച്ച് മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസ ആചരണ പ്രചാരണ സ്വാതന്ത്യം നിഷേധിക്കുന്നത് പൊറുപ്പിക്കാനാവില്ല. രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ള വോട്ടു ചോര്‍ച്ചയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും പ്രതിഷേധങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൗരവത്തോടെ കാണണം.

സ്വതന്ത്ര അധികാരമുള്ള ഭരണഘടനാ സ്ഥാപനം എന്ന നിഷ്പക്ഷ സ്വഭാവത്തില്‍ നിന്ന് ജനാധിപത്യത്തെ വരെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നു എന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശ്വാസ്യത നേടണമെന്നും എം ജി എം അഭിപ്രായപ്പെട്ടു.
സ്മൃതി സദസ്സ് സാമൂഹിക പ്രവര്‍ത്തക അഡ്വ. ലൈല അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായില്‍ കരിയാട്, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത്, എം ജി എം സംസ്ഥാന ജന. സെക്രട്ടറി സി ടി ആയിഷ ടീച്ചര്‍, പാത്തേയ് കുട്ടി ടീച്ചര്‍, റുക്‌സാന വാഴക്കാട്, സി എം അസ്മ താനൂര്‍, ഫാത്തിമ ചാലിക്കര, ഡോ. ജുവൈരിയ, പി വി ഹസനത്ത്, സഫൂറ, ജുവൈരിയ, അഫീഫ പ്രസംഗിച്ചു.