കെ ജെ യു പുറത്തിറക്കുന്ന റിഫോം ത്രൈമാസികയായാണ് പുറത്തിറങ്ങുക.
കോഴിക്കോട്: ആനുകാലിക വിഷയങ്ങളില്‍ പഠന ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ ആരംഭിക്കുന്ന 'റിഫോം' ത്രൈമാസിക പ്രകാശനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ്‌സി പി ഉമര്‍ സുല്ലമി പ്രകാശനം നിര്‍വഹിച്ചു.
സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി ആദ്യ പ്രതി ഏറ്റുവാങ്ങി. കെ ജെ യു പ്രസിഡന്റ് ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. 'റിഫോം' മാനേജിംഗ് എഡിറ്റര്‍ കെ എന്‍ സുലൈമാന്‍ മദനി പുസ്തക പരിചയം നടത്തി.
കെ എന്‍ എം മര്‍കസുദ്ദഅവ ജന. സെകട്ടറി എം അഹമ്മദ്കുട്ടി മദനി, കെ ജെ യു ജന.സെക്രട്ടറി ഡോ. എ കെ അബുല്‍ഹമീദ് മദനി, ഐ എസ് എം പ്രസിഡന്റ് ഡോ. കെ ടി അന്‍വര്‍ സാദത്ത്, സി എം സനിയ്യ, ഹാറൂന്‍ കക്കാട്, ശംസുദ്ദീന്‍ പാലക്കോട്, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, വി പി അക്ബര്‍ സാദിഖ് പ്രസംഗിച്ചു.
