ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ വാര്‍ഷികപ്പരീക്ഷ സമാപിച്ചു

വെബ് ഡെസ്ക്

  • ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴില്‍ വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിനായി നടന്നുവരുന്ന പദ്ധതിയാണ് ക്യു എല്‍ എസ്

കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴില്‍ വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിനായി നടന്നുവരുന്ന ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്റെ വാര്‍ഷിക പരീക്ഷ സമാപിച്ചു. മുപ്പത് വര്‍ഷത്തിലധികമായി നടന്നുവരുന്ന ഈ പഠനസംരംഭത്തിന്റെ പരീക്ഷ സംസ്ഥാനത്തെ വിവിധ ക്യുഎല്‍എസ് സെന്ററുകളിലാണ് നടന്നത്.

പത്ത് വര്‍ഷം കൊണ്ട് ഖുര്‍ആനിന്റെ ആശയം, ഗ്രാമര്‍, തജ്‌വീദ് പ്രകാരം വിശുദ്ധ ഖുര്‍ആന്‍ പഠനം സാധ്യമാകുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒന്നാം വര്‍ഷം മുതല്‍ പത്താം വര്‍ഷം വരെയുള്ള പഠിതാക്കള്‍ക്ക് വേണ്ടിയാണ് വാര്‍ഷിക പരീക്ഷ സംഘടിപ്പിച്ചത്. ഓരോ വര്‍ഷത്തെയും സിലബസ് പ്രകാരമുള്ള പരീക്ഷ ഓപ്പണ്‍ ബുക്ക് മാതൃകയിലാണ് നടന്നുവരുന്നത്.

കോഴിക്കോട് ജില്ലയിലെ പുത്തൂര്‍ സെന്ററില്‍ പരീക്ഷ എഴുതുന്നവര്‍

വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷാ നടത്തിപ്പിന് ഐ എസ് എം ജില്ലാ സമിതികള്‍ നേതൃത്വം നല്‍കി. ക്യു എല്‍ എസ് ചെയര്‍മാന്‍ അയ്യൂബ് എടവനക്കാട്, കണ്‍വീനര്‍ ഷാനവാസ് ചാലിയം, നസീം മടവൂര്‍, സജ്ജാദ് ഫാറൂഖി ആലുവ, ഷിയാസ് മതിലകം, നിബ്രാസ് അമീന്‍, ഫസലുറഹ്മാന്‍ നിലമ്പൂര്‍, ഡോ. റജീഷ് നരിക്കുനി, നൗഫല്‍ മൂന്നിയൂര്‍, അഫീഫ് കല്‍പ്പറ്റ, സഹദ് ഇരിക്കൂര്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്