ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മോഡുകളില്‍ ജൂനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി ആയിരങ്ങള്‍ പങ്കെടുത്തു
കോഴിക്കോട്: 'ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം' പ്രമേയത്തില്‍ എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച മുപ്പതാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ആദ്യഘട്ടം സമാപിച്ചു.
ജൂനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ മോഡുകളിലായി നടന്ന പരീക്ഷയില്‍ രണ്ടായിരത്തോളം പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ പരീക്ഷ രണ്ട് സ്ലോട്ടുകളിലായാണ് നടന്നത്. ഓഫ് ലൈന്‍ മോഡ് തിരഞ്ഞെടുത്തവര്‍ സംസ്ഥാനത്തുടനീളം പ്രത്യേകം നിശ്ചയിച്ച പരീക്ഷാ കേന്ദ്രങ്ങളിലാണ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ എഴുതിയത്.
ആദ്യഘട്ട പരീക്ഷയില്‍ വിജയിക്കുന്ന നിശ്ചിത എണ്ണം ആളുകളെ ഉള്‍പ്പെടുത്തി ഏപ്രിലില്‍ ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കും. ഗ്രാന്‍ഡ്ഫിനാലയില്‍ വിജയിക്കുന്നവര്‍ക്ക് പരിശുദ്ധ ഉംറ കര്‍മമാണ് മെഗാസമ്മാനം. കൂടാതെ മറ്റനേകം സമ്മാനങ്ങളും ലഭിക്കും.
പരീക്ഷ നടത്തിപ്പിന് എം എസ് സംസ്ഥാന പ്രസിഡന്റ് ജസിന്‍ നജീബ്, ജനറല്‍ സെക്രട്ടറി ഫഹീം പുളിക്കല്‍, പരീക്ഷാ കണ്‍ട്രോളര്‍ നദീര്‍ കടവത്തൂര്‍, മിസ്ബാഹ് കണ്‍വീനര്‍മാരായ ഫഹീം ആലുക്കല്‍, ജംഷാദ് എടക്കര നേതൃത്വം നല്‍കി.
