'കൂടൊരുക്കാന്‍ കൂടെ നില്‍ക്കാം' പദ്ധതിയില്‍ എല്ലാ ജില്ലകളിലും അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള വീടു നിര്‍മാണം പൂര്‍ത്തീകരിച്ചുവരുന്നു
കോഴിക്കോട്: 'കൂടൊരുക്കാന്‍ കൂടെ നില്‍ക്കാം' സന്ദേശവുമായി എം ജി എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലകള്‍തോറും നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. പിണങ്ങോട് നടന്ന ചടങ്ങില്‍ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി താക്കോല്‍ദാനം നിര്‍വഹിച്ചു.
