വിജ്ഞാനം സാമൂഹിക പരിവര്‍ത്തനത്തിന് സഹായകമാകണം

വെബ് ഡെസ്ക്

  • സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് കോഴിക്കോട്ട് അധ്യാപക പരിശീലന കോണ്‍ക്ലേവ് സംഘടിപ്പിച്ചു

കോഴിക്കോട്: വ്യക്തി, കുടുംബ, സാമൂഹ്യ ജീവിത രംഗങ്ങളില്‍ ഗുണപരമായ പരിവര്‍ത്തനമുണ്ടാക്കാന്‍ വിജ്ഞാനത്തെ ഉപയോഗപ്പെടുത്തണമെന്ന് സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് അധ്യാപക പരിശീലന കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. മനുഷ്യന്‍ വിജ്ഞാന രംഗത്ത് ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും വിജ്ഞാനം കൊണ്ട് നേടേണ്ട പലതും നേടുന്നില്ല. വിജ്ഞാനം വര്‍ധിക്കുന്തോറും സ്രഷ്ടാവിലേക്ക് അടുക്കുന്നതിന് പകരം സ്രഷ്ടാവില്‍ നിന്ന് അകലുന്നതായോ വികലമായ വിശ്വാസം വെച്ചുപുലര്‍ത്തുന്നതായോ കാണാവുന്നതാണ്.

മതവിജ്ഞാന രംഗത്ത് നിന്ന് ആളുകള്‍ അകന്നതാണ് ഇതിനു കാരണം. ഈമാന്‍ ഉള്‍ക്കൊള്ളാതെയുള്ള പഠനങ്ങളും ഗവേഷണങ്ങളുമൊന്നും സത്യം മനസ്സിലാക്കാന്‍ പര്യാപ്തമാകില്ലെന്നും സമഗ്രമായ രീതിയില്‍ പൊതുജനങ്ങളെ മതം പഠിപ്പിക്കാന്‍ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് പദ്ധതിയൊരുക്കിയിട്ടുണ്ടെന്നും കോണ്‍ക്ലേവില്‍ വ്യക്തമാക്കപ്പെട്ടു.

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ഡോ. എ കെ അബ്ദുല്‍ഹമീദ് മദനി പ്രഭാഷണം നടത്തി. സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ മൂസ സുല്ലമി ആമയൂര്‍, കെ പി സകരിയ്യ, അമീനുല്ല സുല്ലമി, രിസ്‌വാന കല്ലായി, ഷമീര്‍ ഫലാഹി, അക്ബര്‍ സാദിഖ് പ്രസംഗിച്ചു. ഡോ. മുസ്തഫ സുല്ലമി കൊച്ചിന്‍ അധ്യാപക പരിശീലനത്തിന് നേതൃത്വംനല്‍കി.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്