കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രതിനിധി സമ്മേളം ഇന്‍സൈറ്റ് ആലപ്പുഴയില്‍ സമാപിച്ചു

വെബ് ഡെസ്ക്

  • ഇസ്രയേലുമായുള്ള സഹകരണ പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അവസാനിപ്പിക്കണം

ആലപ്പുഴ: ഫലസ്തീനില്‍ കൂട്ടക്കുരുതി നടത്തി മതിവരാതെ അകാരണമായി ഇറാനെ ആക്രമിച്ച ഇസ്രയേലുമായുള്ള എല്ലാ സഹകരണ പങ്കാളിത്ത പദ്ധതികളും കേന്ദ്ര, കേരള സര്‍ക്കാറുകള്‍ അവസാനിപ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

ഇന്ത്യ- ഇസ്രയേല്‍ സഹകരണ പദ്ധതികളിലെ കേരളത്തിന്റെ പങ്കാളിത്തം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. വിദ്യാഭ്യാസ, കാര്‍ഷിക, ടൂറിസം വാണിജ്യ മേഖലകളില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ള സഹകരണ പങ്കാളിത്ത പദ്ധതികളെല്ലാം പിന്‍വലിക്കണം.

കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ഇസ്രയേല്‍ സാങ്കേതിക കമ്പനികള്‍ക്കുള്ള പങ്കാളിത്തവും ഇസ്രയേല്‍ ടൂറിസം ഫോറങ്ങളില്‍ കേരള സര്‍ക്കാറിന്റെ നേരിട്ടുള്ള പ്രാതിനിധ്യവും അംഗീകരിക്കാവതല്ല.

ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചത് കൊണ്ടായില്ല. ഇസ്രായേലുമായി എല്ലാ വിധത്തിലുമുള്ള സഹകരണവും അവസാനിപ്പിക്കണം. പ്രതിരോധ സൈനിക മേഖലകളിലുള്ള ഇസ്രയേലുമായുള്ള പങ്കാളിത്തവും കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്ലസ്‌വണ്‍ പ്രവേശനത്തില്‍ ന്യൂനപക്ഷ സംവരണം അട്ടിമറിക്കുന്നതിനെതിരെ നടപടി വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് അധികാരം നിലനിര്‍ത്താന്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിപ്പിക്കാനുള്ള ഭരണകൂട സ്‌പോണ്‍സേഡ് തീവ്രവാദമാണെന്ന് അദ്ദേഹം പറഞ്ഞു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു.

ജന. സെക്രട്ടറി എം അഹ്മദ്കുട്ടി മദനി, ട്രഷറര്‍ കെ എല്‍ പി യൂസുഫ്, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ഡോ. ഐ പി അബ്ദുസ്സലാം, സി അബ്ദുല്ലത്തീഫ്, സി മമ്മു, കുഞ്ഞമ്മദ് മദനി, പി പി ഖാലിദ്, കെ എ സുബൈര്‍, ഡോ. അനസ് കടലുണ്ടി, എം ടി മനാഫ്, കെ എല്‍ പി ഹാരിസ്, എന്‍ജി. സൈതലവി, ശംസുദ്ദീന്‍ പാലക്കോട്, ബി പി എ ഗഫൂര്‍, അബ്ദുസ്സലാം പുത്തൂര്‍, പി ടി അബ്ദുല്‍മജീദ് സുല്ലമി, ജരീര്‍ വേങ്ങര, എ ടി ഹസന്‍ മദനി, അബ്ദുറഷീദ് ഉഗ്രപുരം, ഡോ. എ പി നൗഷാദ് പ്രസംഗിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്