- അന്ധവിശ്വാസ പ്രചാരകരുടെ മുമ്പില്‍ സര്‍ക്കാര്‍ തലകുനിക്കുന്നത് ലജ്ജാകരം
കോഴിക്കോട്: ആഭിചാരവും മന്ത്രവാദവും നിയമം മൂലം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് ഐ എസ് എം ഉത്തരമേഖലാ നേതൃപരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
പരിഷ്‌കരണവാദികളെന്ന് അവകാശപ്പെടുന്നവര്‍ പോലും ആഭിചാരത്തിന്റെ ഫലസിദ്ധി പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. വിശ്വാസികളായ നിരവധി പേjാണ് ഇതുവഴി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
അന്ധവിശ്വാസത്തിന്റെ മറവിലുള്ള സാമ്പത്തിക- ശാരീരിക ചൂഷണങ്ങളെ നിയമം മൂലം നിരോധിക്കാന്‍ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ തയ്യാറായിട്ടുണ്ട്. സാക്ഷരതയില്‍ മുമ്പില്‍ നില്‍ക്കുന്ന കേരളം അന്ധവിശ്വാസ പ്രചാരകരുടെ ഭീഷണിക്ക് മുമ്പില്‍ തലകുനിക്കുന്നത് ലജ്ജാകരമാണ്.
മനുഷ്യന്റെ സമ്പത്തിനും ജീവനും ഭീഷണിയാകുന്ന എല്ലാതരം ചൂഷണങ്ങളെയും ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നേതൃക്യാമ്പ് ആവശ്യപ്പെട്ടു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. കെ ടി അന്‍വര്‍ സാദത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാബിഖ് മാഞ്ഞാലി അധ്യക്ഷത വഹിച്ചു.
സുഊദി ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ജരീര്‍ വേങ്ങര, ഐ എസ് എം ജന. സെക്രട്ടറി ഹാസില്‍ മുട്ടില്‍,
ട്രഷറര്‍ അദീബ് പൂനൂര്‍, ഡോ. മുബശിര്‍ പാലത്ത്, റിഹാസ് പുലാമന്തോള്‍, ഡോ. റജുല്‍ ഷാനിസ്, മുഹ്‌സിന്‍ തൃപ്പനച്ചി, നസീം മടവൂര്‍, ഡോ. ശബീര്‍ ആലുക്കല്‍, ഹാരിസ് ടി കെ എന്‍, അബ്ദുല്‍ഖയ്യൂം പി സി, ഷാനവാസ് ചാലിയം, ഫാദില്‍ റഹ്മാന്‍ പന്നിയങ്കര പ്രസംഗിച്ചു.