നിരന്തരം നേട്ടം ലഭിക്കുന്ന ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് ബൃഹത്തായ പദ്ധതി രൂപീകരിക്കുന്നതെന്നും ഐഎസ്എം
കോഴിക്കോട്: സാമൂഹിക ശാക്തീകരണത്തിനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ചുവടുവെപ്പായി സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് 'ക്യാഷ് വഖഫ്' രൂപീകരിക്കാന്‍ ഐ.എസ്.എം സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഈ ബൃഹത്തായ പദ്ധതി സംസ്ഥാനത്തെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന മേഖലയില്‍ ശ്രദ്ധേയമായ നാഴികക്കല്ലായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.
