- ഐ എസ് എം സംസ്ഥാന സമിതി ദക്ഷിണ മേഖല നേതൃപരിശീലന ക്യാമ്പ് ആലപ്പുഴയില്‍ സംഘടിപ്പിച്ചു
ആലപ്പുഴ: ഫലസ്തീന്‍ വിഷയത്തില്‍ രാജ്യത്തിന്റെ നാളിതുവരെയുള്ള നിലപാട് കൈയൊഴിഞ്ഞ് സയണിസ്റ്റ് ഭീകരതക്കൊപ്പം ചേരുന്നത് ഇന്ത്യക്ക് അഭികാമ്യമല്ലെന്ന് ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച ദക്ഷിണ മേഖല നേതൃപരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു.
നിരായുധരായ ഫലസ്തീന്‍ ജനതയെ ക്രൂരമായി കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍ നിലപാട് അപലപനീയമാണ്. 'അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം' പ്രമേയത്തില്‍ ഐ എസ് എം സംസ്ഥാന സമിതി നടത്തിവരുന്ന 'നല്ല കേരളം' പദ്ധതിയുടെ ഭാഗമായി ആലപ്പുഴയില്‍ സംഘടിപ്പിച്ച ശില്പശാല കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതിയംഗം എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു.
ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. കെ ടി അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹാസില്‍ മുട്ടില്‍, ട്രഷറര്‍ അദീബ് പൂനൂര്‍, ഡോ. മുബശിര്‍ പാലത്ത്, റിഹാസ് പുലാമന്തോള്‍, സാബിഖ് മാഞ്ഞാലി, ഡോ. റജുല്‍ ഷാനിസ്, നസീം മടവൂര്‍, മുഹമ്മദ് മിറാഷ്, അബ്ദുല്‍ഖയ്യൂം പി സി, മുഹ്‌സിന്‍ തൃപ്പനച്ചി, സഹ്ല്‍ മുട്ടില്‍, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, ഫാദില്‍ റഹ്മാന്‍ കെ വി പ്രസംഗിച്ചു.