ഇറാനിലെ പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്ത് ഇസ്രായേലും യു എസും തുടരുന്ന യുദ്ധം സ്റ്റേറ്റ് സ്‌പോണ്‍സേഡ് ഭീകരതയാണെന്നും ഐ എസ് എം ജില്ലാ തസ്‌കിയത്ത് സംഗമങ്ങള്‍
കോഴിക്കോട്: മാനവികത ഉയര്‍ത്തിപ്പിടിച്ച് യുദ്ധ ഭീകരതക്കെതിരെ പോരാടാന്‍ മനുഷ്യസ്‌നേഹികള്‍ ഒരുമിക്കണമെന്ന് ഐ എസ് എം ജില്ലാ തസ്‌കിയത്ത് സംഗമങ്ങള്‍. പശ്ചിമേഷ്യയെ സംഘര്‍ഷഭൂമിയാക്കി മാറ്റുന്ന യു എസ്- ഇസ്രായേല്‍ യുദ്ധ ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്തുവരണം. സമാധാനാന്തരീക്ഷത്തിനു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ നിര്‍വഹിക്കാനും സംഗമങ്ങള്‍ ആഹ്വാനം ചെയ്തു.
