കുടുംബം; കാലം, കരുതല്‍; ദേശീയ കാമ്പയിന് ഉജ്വല പരിസമാപ്തി

വെബ് ഡെസ്ക്

  • കുടുംബം: കാലം, കരുതല്‍ പ്രമേയത്തില്‍ യു എ ഇ ഇസ്‌ലാഹി സെന്റര്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ കാമ്പയിന്‍ അജ്മാനില്‍ കുടുംബ സംഗമത്തോടെയാണ് സമാപിച്ചത്.

ദുബയ്: 'കുടുംബം: കാലം, കരുതല്‍' പ്രമേയത്തില്‍ യു എ ഇ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ആറ് മാസങ്ങളിലായി സംഘടിപ്പിച്ച ദേശീയ കാമ്പയിന് അജ്മാനില്‍ നടന്ന യു ഐ സി കുടുംബ സംഗമത്തോടെ ഉജ്വല സമാപനം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ കെ എല്‍ പി യൂസഫ് ഉദ്ഘാടനം ചെയ്തു. യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'കുടുംബ വര്‍ഷം 2026' കാമ്പയിന് പ്രവാസി മലയാളികള്‍ക്കിടയില്‍ പരമാവധി പ്രചാരണം നല്‍കണമെന്നദ്ദേഹം പറഞ്ഞു.

ചരിത്രകാരന്‍ മുഹമ്മദ് കോയ പരപ്പില്‍, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. കെ ടി അന്‍വര്‍ സാദത്ത്, ജന. സെക്രട്ടറി ഹാസില്‍ മുട്ടില്‍, ഡോ. ജാബിര്‍ അമാനി, ഡോ. പി അബ്ദു സലഫി, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം, സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, സംസ്ഥാന സമിതിയംഗം മുഹമ്മദ്കുട്ടി ഹാജി, യു എ ഇ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മുജീബ് റഹ്മാന്‍ പാലക്കല്‍, ജന. സെക്രട്ടറി നൗഫല്‍ മരുത, വൈസ് പ്രസിഡന്റ് അസൈനാര്‍ അന്‍സാരി, ട്രഷറര്‍ തന്‍സീല്‍ ഷരീഫ്, അബ്ദുന്നാസര്‍ താമരശ്ശേരി പ്രസംഗിച്ചു.

വിമന്‍സ് അസംബ്ലിക്ക് എം ജി എം നാഷണല്‍ കമ്മിറ്റി സെക്രട്ടറി സഫാന ഫൈസല്‍, വൈസ് പ്രസിഡന്റുമാരായ സുഹ്‌റാബി ടീച്ചര്‍, സജ്‌ന പട്ടേല്‍താഴം നേതൃത്വം നല്‍കി. വെളിച്ചം ഗ്രാന്റ് ഫിനാലെ, കിഡ്‌സ് പോര്‍ട്ട്, ടീന്‍സ് മീറ്റ് എന്നിവയും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. യു എ ഇ യിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് ഒട്ടെറെ കുടുംബങ്ങള്‍ കാമ്പയിന്‍ സമാപന സംഗമത്തില്‍ പങ്കെടുത്തു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്