ഏത് ജനറേഷനും ഖുര്‍ആനില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്

വെബ് ഡെസ്ക്

ഖത്തര്‍ ക്യു എല്‍ എസ് പഠിതാക്കളുടെ സംഗമം ദോഹയില്‍ സംഘടിപ്പിച്ചു

ദോഹ: ഏത് കാലത്തും ഏത് ജനറേഷനും ഖുര്‍ആനില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊള്ളാനുണ്ടെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പഠിതാക്കളുടെ സംഗമം അഭിപ്രായപ്പെട്ടു. ഖുര്‍ആനില്‍ നിന്ന് ഹിദായത്ത് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ ഖുര്‍ആന്‍ പഠിക്കണം.

പരിഭാഷാ വായനയെക്കാള്‍ ഒരു ഗുരുനാഥനില്‍ നിന്ന് അര്‍ഥവും ആശയവും പഠിച്ചെടുക്കാന്‍ തയ്യാറാവണം. അല്ലാഹുവിലുള്ള വിശ്വാസകാര്യങ്ങള്‍ ഖുര്‍ആന്‍ അതീവ ഗൗരവത്തോടെ പഠിപ്പിക്കുന്നുവെന്നും സംഗമം അഭിപ്രായപ്പെട്ടു.

'ടോക്ക് ഷോ'യില്‍ വിവിധ കേന്ദ്രങ്ങളിലെ ഇന്‍സ്ട്രക്ടര്‍മാരായ സിറാജ് ഇരിട്ടി, അബ്ദുല്ലത്തീഫ് നല്ലളം, മുഹമ്മദലി ഫാറൂഖി, അബ്ദുല്‍ കരീം ആക്കോട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ഡോ. സല്‍മാനുല്‍ ഫാരിസി മോഡറേറ്റര്‍ ആയിരുന്നു.

ക്യു എല്‍ എസ് ചെയര്‍മാന്‍ മുജീബ്‌റഹ്മാന്‍ മദനി സമാപന പ്രഭാഷണം നടത്തി. ഷമീര്‍ വലിയവീട്ടില്‍, കണ്‍വീനര്‍ നൗഷാദ് ചാലില്‍, അഹമ്മദ് മുസ്തഫ, റിയാസ് വാണിമേല്‍, ആഷിഖ് ബേപ്പൂര്‍, അസ്‌ലം വി ടി പ്രസംഗിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്