പരീക്ഷാ ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ അനിവാര്യം

വെബ് ഡെസ്ക്

അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ യുവാക്കളെ അപമാനിച്ചവരുടെ ധാര്‍ഷ്ഠ്യമാണ് തകര്‍ന്നു വീണതെന്നും എം ജി എം പ്രതിനിധി സംഗമം

കോഴിക്കോട്: പരീക്ഷാ ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമഗ്രമായ പരീക്ഷാ പരിഷ്‌കാര നടപടികള്‍ അനിവാര്യമാണെന്ന് എം ജി എം കേരള സംസ്ഥാന പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.

മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയിലൂടെ നിറം മങ്ങിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ പുതിയ വെളിച്ചമാണ് പ്രസരിക്കുന്നതെന്നും എം ജി എം സംഗമം അഭിപ്രായപ്പെട്ടു.

അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കളെ കൂറകളോടുപമിച്ച് അപമാനിച്ചവരുടെ ധാര്‍ഷ്ഠ്യമാണ് തകര്‍ന്ന് വീഴുന്നത്. രാജ്യത്തെ ജനാധിപത്യത്തിന്റെ മൂല്യശോഷണവും സഞ്ചാരം ശരിയായ ദിശയില്‍ അല്ലെന്നും പറയാനുള്ള ആര്‍ജവത്തെ രാജ്യദ്രോഹമെന്നല്ല, രാജ്യസ്‌നേഹമെന്നാണ് വിശേഷിപ്പിക്കേണ്ടത്.

രാജ്യത്തോടും സഹപൗരരോടുമുള്ള ഏറ്റവും മൂര്‍ത്തമായ കരുതലാണ് ജന്തര്‍മന്തറിലെ സമര പോരാളികള്‍ നിര്‍വഹിച്ചത്. ഭരണഘടനയേയും ജനങ്ങളേയും മറന്നുള്ള ഭരണം എല്ലാ കാലത്തും നിലനില്‍ക്കില്ലെന്ന് കാലം തെളിയിക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു.

എം ജി എം പ്രതിനിധി സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് മറിയക്കുട്ടി സുല്ലമിയ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ആയിഷ ടീച്ചര്‍ പ്രഭാഷണം നിര്‍വ്വഹിച്ചു.

ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. കെ ടി അന്‍വര്‍ സാദത്ത്, എം ജി എം സംസ്ഥാന ഭാരവാഹികളായ പാത്തേയ്ക്കുട്ടി ടീച്ചര്‍, ജുവൈരിയ ടീച്ചര്‍, റുക്‌സാന വാഴക്കാട്, സഫൂറ തിരുവണ്ണൂര്‍, സമീറ തിരുത്തിയാട്, അസ്മാ താനൂര്‍, ഹസനത്ത് പരപ്പനങ്ങാടി, മുഹ്‌സിന പത്തനാപുരം, സറീന പാലക്കാട് പ്രസംഗിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്