കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുസ്‌ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണം

വെബ് ഡെസ്ക്

  • ശ്രീനാരായണീയരുടെ പിന്തുടര്‍ച്ച വെള്ളാപ്പള്ളിക്ക് അവകാശപ്പെടാനാവില്ലെന്നും ഐ എസ് എം സംസ്ഥാന കൗണ്‍സില്‍

കണ്ണൂര്‍: അധികാര പങ്കാളിത്തത്തിലും ഉദ്യോഗത്തിലും മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് നിയമിക്കപ്പെട്ട നിരവധി കമ്മീഷനുകളും അനൗദ്യോഗിക ഏജന്‍സികളും പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടുകളെ ഗൗരവമായി കാണാനും ഈ കണക്കുകളെ മുഖവിലക്കെടുത്ത് സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കാനും സര്‍ക്കാറുകള്‍ തയ്യാറാവണം. മുസ്‌ലിംകള്‍ അനര്‍ഹമായി കയ്യടക്കുന്നുവെന്ന പ്രചാരണം നടത്തുന്നവരുടെ ഉദ്ദേശ്യം വിദ്വേഷ പ്രചാരണം മാത്രമാണ്.

കേരളത്തിലെ ശ്രീനാരായണീയരുടെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കില്ല. ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. കണ്ണൂര്‍ വളപ്പട്ടണം റഹ്മ സെന്ററില്‍ നടന്ന കൗണ്‍സില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ കെ എല്‍ പി യൂസുഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ ടി അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സംസ്ഥാന സെക്രട്ടറിമായ കെ എല്‍ പി ഹാരിസ്, ഡോ. ഇസ്മാഈല്‍ കരിയാട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഐഎസ്എം സംസ്ഥാന ജന. സെക്രട്ടറി ഹാസില്‍ മുട്ടില്‍, അദീബ് പൂനൂര്‍, ഡോ. മുബശിര്‍ പാലത്ത്, റിഹാസ് പുലാമന്തോള്‍, ഡോ. റജുല്‍ ഷാനിസ്, നസീം മടവൂര്‍, ഡോ. യൂനുസ് ചെങ്ങര, പി സി അബ്ദുല്‍ഖയ്യൂം, ഡോ. ഷബീര്‍ ആലുക്കല്‍,

ടി കെ എന്‍ ഹാരിസ്, സഹല്‍ മുട്ടില്‍, മുഹ്‌സിന്‍ തൃപ്പനച്ചി, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, ഫവാസ് എളേറ്റില്‍, അബ്ദുല്‍ ഗഫൂര്‍ പി സി, ജസീം സാജിദ്, ഹബീബ് നീരോല്‍പാലം, ഫിറോസ് വയനാട്, ദാനിഷ് കെ ഇഎഡ്, അനീസ് സി എ തിരുവനന്തപുരം, സഅദ് കൊല്ലം പ്രസംഗിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്