മദ്യനിരോധനം; ജനാധികാരം തിരിച്ചുകൊണ്ടുവരണം

വെബ് ഡെസ്ക്

പഞ്ചായത്ത് രാജിലെ 232, നഗരപാലികാ നിയമത്തിലെ 447 ആക്ടുകള്‍ പ്രകാരം മദ്യനിരോധനത്തിന് ജനാധികാരമുണ്ടായിരുന്നു. ഇത് സര്‍ക്കാര്‍ അട്ടിമറിച്ച് മദ്യവിപണനം വ്യാപകമാക്കി. ഈ ആക്ടുകള്‍ തിരിച്ചുകൊണ്ടുവന്ന് മദ്യനിരോധനം യാഥാര്‍ഥ്യമാക്കണം.

മലപ്പുറം: പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷനുകളുടെ മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കണമെന്ന് ഐ എസ് എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേരള മദ്യനിരോധന സമിതി മലപ്പുറം കലക്‌ട്രേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐ എസ് എം സംസ്ഥാന സമിതി സമരത്തില്‍ പങ്കെടുത്തു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്