കേട്ടാല്‍ മനസ്സ് മരവിക്കുന്ന, ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും ചെയ്യാന്‍, പേന എടുക്കേണ്ട കരങ്ങളില്‍ കഠാരയേന്താന്‍, നൊന്തുപെറ്റ അമ്മയെ കൊല്ലാന്‍ എങ്ങനെയാണ് കുട്ടികള്‍ക്ക് സാധിക്കുന്നത്?
കൗമാരക്കാരായ കുട്ടികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും അവയുടെ തീവ്രത മനുഷ്യന് ഉള്‍ക്കൊള്ളാന്‍ പോലും കഴിയാത്തതായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് കേരളം ഇന്നു കടന്നു പോകുന്നത്.