അധ്യാപകരുടെ പഠന തന്ത്രങ്ങളും പഠനോപകരണങ്ങളും വിലപ്പോകുന്നില്ല. ഒന്നിലും ഒരു പുതുമയും അവര്‍ക്കില്ല. അതിനേക്കാള്‍ മികച്ച രീതിയില്‍ അറിവ് നല്‍കുന്ന സാമൂഹിക മാധ്യമങ്ങളും വെര്‍ച്വല്‍ അധ്യാപകരും അവരുടെ കൈയകലത്തിലുണ്ട്.
കാലം ഉയര്‍ത്തുന്ന പുതിയ ചോദ്യങ്ങള്‍ക്ക് പുതിയ ഉത്തരം വേണം. തീര്‍ച്ചയായും പുതുതലമുറയില്‍ മാറ്റമുണ്ട്. കോവിഡ് കാലത്ത് വീട്ടിലിരുന്ന് പിന്നീട് വിദ്യാലയത്തിലെത്തിയ കുട്ടികളാണ് ഇവര്‍. ഇവര്‍ പഴയ കുട്ടികളേയല്ല.