മൂല്യബോധം തകര്‍ത്ത്, കുടുംബബന്ധങ്ങളെ ശിഥിലമാക്കി സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് നവലിബറല്‍ ആശയം. ലഹരി ഉപയോഗത്തിന്റെ വ്യാപനവും കുറ്റകൃത്യങ്ങളുടെ ആധിക്യവും സമൂഹ സുസ്ഥിതിയെ സാരമായി ബാധിക്കുന്നുണ്ട്.
കേരളീയസമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക ജീര്‍ണതകളുടെയും മൂല്യച്യുതികളുടെയും പ്രഭവകേന്ദ്രം അരാജകത്വവാദവും നാസ്തികതയുമാണ്. മൂല്യബോധത്തെ തകര്‍ത്ത്, കുടുംബബന്ധങ്ങളെ ശിഥിലമാക്കി സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് നവലിബറല്‍ ചിന്താഗതിക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.