മയക്കുമരുന്നുകളുടെ അമിതോപയോഗം കാരണമുള്ള മരണങ്ങള് ഏറ്റവും കൂടുതല്‍ കാണുന്നത് വികസിത രാജ്യങ്ങളിലാണ്. മയക്കുമരുന്ന് ആഗോള ആരോഗ്യത്തിനു മേല്‍ കനത്ത അടിയായി തുടരുകയാണ്.
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് (2024) പ്രകാരം, 2022ല്‍ ലോകമെമ്പാടുമുള്ള 18 പേരില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. യുഎന്‍ ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്റ് ക്രൈം (UNODC) പുറത്തിറക്കിയ റിപ്പോര്‍ട്ട്, ആഗോള മയക്കുമരുന്ന് ഉപയോഗത്തിലെ ആശങ്കാജനകമായ പ്രവണത എടുത്തുകാണിക്കുന്നതോടൊപ്പം മയക്കുമരുന്നു മേഖലയുടെ സങ്കീര്‍ണതയും വര്‍ധനവും വെളിപ്പെടുത്തുന്നു.