ഹൂതികളുടെ രൂപമാറ്റം; യമന്റെ രാഷ്ട്രീയ പരിവര്‍ത്തനം


പ്രാദേശിക മതപുനരുജ്ജീവന പ്രസ്ഥാനമായിരുന്ന ഹൂതികള്‍ എങ്ങനെ മധ്യപൂര്‍വദേശത്തെ ശ്രദ്ധേയമായ സായുധ രാഷ്ട്രീയ ശക്തിയായി മാറി?

ഹൂതികളെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാന്‍ അവരുടെ മതപരമായ പശ്ചാത്തലം മാത്രം പരിശോധിച്ചാല്‍ മതിയാകില്ല. യമന്റെ ചരിത്രം, അധികാരത്തിനുവേണ്ടിയുള്ള ആഭ്യന്തര പോരാട്ടങ്ങള്‍, ഇറാനുമായുള്ള ബന്ധം, സുഊദി അറേബ്യയുടെ ഇടപെടല്‍, ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം, ചെങ്കടലിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ഗതാഗതം എന്നിവയെല്ലാം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.