മക്ക കരാര്‍ ഒരു പുതിയ ചേരിയുടെ പ്രഖ്യാപനത്തേക്കാള്‍, ഒരു പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ആവിഷ്‌കാരമാണ്.
2026 ഓഗസ്റ്റ് 7-ന് സുഊദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച 'മക്ക സംയുക്ത പ്രതിരോധ കരാറിന്റെ' ഏറ്റവും പ്രധാനപ്പെട്ട പ്രത്യാഘാതം കേവലം സൈനികമായിരിക്കണമെന്നില്ല. പശ്ചിമേഷ്യയുടെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഘടനയെക്കുറിച്ച് ഇത് നല്‍കുന്ന സൂചനകളിലാണ് ഇതിന്റെ യഥാര്‍ഥ പ്രാധാന്യം കുടികൊള്ളുന്നത്.
