സിറിയ കാത്തുവെച്ചത് അശാന്തിയുടെ ദുര്‍ഗന്ധമോ സ്വാതന്ത്ര്യത്തിന്റെ സുഗന്ധമോ


സിറിയ പ്രതീക്ഷകളുടെയും ആശങ്കകളുടെയും പുറത്താണിന്ന്. ഭരണമാറ്റവും ജനകീയ മുന്നേറ്റവും പ്രതീക്ഷയുടെ വാഗ്ദാനങ്ങളാണെങ്കില്‍ പോയ പതിറ്റാണ്ടിന്റെ പശ്ചിമേഷ്യന്‍ രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

2011-ല്‍ അറബ് ലോകത്ത് ആരംഭിച്ച മാറ്റത്തിന്റെയും വസന്തത്തിന്റെയും കാറ്റ്, പൊടുന്നനെ ശൈത്യത്തിന്റെയും ആഭ്യന്തരകലഹങ്ങളുടെയും പൊടിപടലങ്ങള്‍ ഉയര്‍ത്തിയാണ് കടന്നുപോയത്. തുടര്‍ച്ചയെന്നോണം ഇപ്പോള്‍ സിറിയയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വീക്ഷിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ സുഗന്ധത്തോടൊപ്പം അരാജകത്വത്തിന്റെ ദുര്‍ഗന്ധവും നമ്മെ കാത്തിരിക്കുന്നു.


ഡോ. ഹിഷാമുൽ വഹാബ് ഗവേഷകൻ, എഴുത്തുകാരൻ, അസിസ്റ്റന്റ് പ്രൊഫസർ, മദ്രാസ് യൂണിവേഴ്സിറ്റി